Latest NewsNewsIndia

ക്ഷേത്രത്തില്‍ അരങ്ങേറിയ യക്ഷഗാനത്തിനിടെ ചൂടന്‍ ചുംബനം : വീഡിയോ വൈറലാകുന്നു : സംഭവം വന്‍ വിവാദത്തിലേയ്ക്ക്

 

മംഗലൂരു : ക്ഷേത്രത്തില്‍ അരങ്ങേറിയ പാരമ്പര്യ കലാ രൂപം അരങ്ങില്‍ കളിക്കുന്നതിനിടെ ചൂടന്‍ ചുംബനം. സംഗീതവും നൃത്തവും സംഭാഷണവും സമന്വയിപ്പിക്കുന്ന കലാരൂപമായ യക്ഷഗാനത്തിനിടെയാണ് ക്ഷേത്രത്തില്‍ ചൂടന്‍ ചുംബനം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. അതില്‍ പങ്കെടുത്ത കലാകാരന്‍മാര്‍ പരസ്പരം ലിപ് ലോക്ക് ചെയ്ത വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.

മംഗലാപുരം ബണ്ട്വാളില്‍ പത്രധരി ജയന്ത എന്ന യക്ഷഗാനസംഘം അവതരിപ്പിച്ച ‘ഗാന നാട്യ വൈഭവ’ ത്തിനിടെയായിരുന്നു ചുംബന രംഗം അരങ്ങേറിയത്. യക്ഷഗാനത്തിലെ ഗാനരംഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതാണ് ഗാന നാട്യ വൈഭവം. പുരാണകഥയിലെ ഇന്ദ്രന്റെ മകനായ ജയന്തനും സുഷമയും തമ്മിലുള്ള പ്രണയവര്‍ണന അവതരിപ്പിക്കുന്നതിനിടയിലാണ് ലിപ് ലോക്ക് കടന്നു വന്ന്. പ്രശസ്ത യക്ഷഗാന കലാകാരനായ രാകേഷ് റായ് അഡ്കയാണ് ജയന്തനായി വേഷമിട്ടത്. സുഷമയായി പ്രശാന്ത ഷെട്ടി നെല്ലിയാഡിയുമാണ്.

ഇതിനെതിരെ യക്ഷഗാന പ്രേമികളും പാരമ്പര്യവാദികളും രംഗത്തുവന്നു. ഇത് മനോധര്‍മ്മത്തിന്റെ ഭാഗമായുള്ള ചുംബനമായിരുന്നില്ല,യക്ഷഗാനം അവതരിപ്പിക്കുന്നതിനിടെ പ്രശാന്ത ഷെട്ടിയുടെ ചെവിയില്‍ രഹസ്യമായി നിര്‍ദേശം നല്‍കിയതാണെന്നും പ്രേക്ഷകര്‍ അത് തെറ്റിദ്ധരിച്ചതാണെന്നും രാകേഷ് റായ് പറഞ്ഞു. പരിപാടി നീണ്ടുപോകാതെ ചുരുക്കാനാണ് ചെവിയില്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

യക്ഷഗാനരംഗം പ്രേക്ഷകരായിരുന്ന യുവാക്കളാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്. അതേസമയം പരമ്പരാഗത കലാരൂപമായ യക്ഷഗാനത്തെ മോശമായി കാണിക്കാന്‍ വീഡിയോയില്‍ എഡിറ്റിംഗ് നടത്തിയതായി രാകേഷ് റായ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button