Latest NewsFood & CookeryLife Style

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്നവര്‍ സൂക്ഷിക്കുക !

മണ്‍പാത്രങ്ങളില്‍ പാചകം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണെന്ന ധാരണയാണ് പൊതുവേ എല്ലാവര്‍ക്കുമുള്ളത്. എന്നാല്‍ ണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്നും അതില്‍ പാകം ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് ചില പഠനങ്ങള്‍ പറയുന്നത്.

പണ്ട് കാലങ്ങളില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിയ്ക്കാന്‍ ശുദ്ധമായ കളിമണ്ണായിരുന്നു ഉപയോഗിച്ചിരുന്നത്. അത് കൊണ്ട് തന്നെ പണ്ടുകാലങ്ങളില്‍ മണ്‍പാത്രങ്ങളില്‍ പാകം ചെയ്ത ഭക്ഷണം കഴിയ്ക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ കളിമണ്ണിന്റെ ക്ഷാമം കാരണം രാസവസ്തുക്കളും മറ്റും ചേര്‍ത്താണ് പാത്രങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലാണ്. പാത്രങ്ങള്‍ക്ക് നല്ല നിറവും തിളക്കവും ഭംഗിയും കൂട്ടുന്നതിനായി റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നതാണ് ഇതിനു കാരണമാകുന്നതെന്നും പഠനങ്ങളില്‍ വ്യക്തമാക്കുന്നു.

അലുമിനിയം പാത്രങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞായിരുന്നു കൂടുതല്‍ പേര്‍ അടുത്ത കാലത്തായി മണ്‍പാത്രങ്ങളിലേക്ക് തിരിഞ്ഞത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെയാണ് മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതായത്. പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസവും ചട്ടി കഴുകിയ വെള്ളത്തിന് ചുവന്ന നിറവുമുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. ആ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യവും കണ്ടെത്തി. ഇവ കരള്‍ വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button