മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണ് വൃത്തിയാക്കുന്ന രീതി ഉപജീവനമാര്‍ഗമാക്കിയ ആള്‍. കണ്ണ് വൃത്തിയാക്കാന്‍ മൂര്‍ച്ചയുള്ള ബ്ലേഡ് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ ആരെങ്കിലും? അത്തരം ഒരു കാര്യം ചിന്തിക്കാന്‍ പോലും കഴിയാത്തവരാണ് നമ്മള്‍. എന്നാല്‍ ചെങ്ഡുവിലെ 62കാരനായ മാസ്റ്റര്‍ തന്റെ പഴയ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ആളുകളുടെ കണ്ണ് വൃത്തിയാക്കുന്നത് കണ്ടാല്‍ ആരും അന്തം വിട്ട് പോകും. ബ്ലേഡിന് നന്നായി മൂര്‍ച്ച വരുത്തിയാണ് ഈ വൃത്തിയാക്കല്‍ നടത്തുന്നത്.
എന്നാല്‍ ഇത് കാണുമ്പോള്‍ തന്നെ ഭയമാണ് തോന്നാറുള്ളത്. പക്ഷേ ഇത്രയും നാളത്തെ ഇദ്ദേഹത്തിന്റെ ഈ ജോലിയില്‍ ഒരാള്‍ക്ക് പോലും കണ്ണിന് പരിക്ക് സംഭവിച്ചില്ല. എന്നിരുന്നാലും കണ്ടുനില്‍ക്കുന്നവര്‍ക്ക് ഇത് കുറച്ച് കടുപ്പം നിറഞ്ഞ പണിതന്നെയാണ്. മനസിന് കട്ടിയില്ലാത്തവര്‍ ഇത് കണ്ടിരിക്കുന്നത് അത്ര നല്ലതായിരിക്കില്ല. കൂടാതെ, 30 വയസ്സ് കഴിഞ്ഞവരാണ് കണ്ണ് വൃത്തിയാക്കാന്‍ എത്തുന്നത്. 30 വയസ്സുവരെ കണ്ണ് വൃത്തിയാക്കേണ്ട ആവശ്യം ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
Post Your Comments