Latest NewsNewsInternational

ട്രംപും കിം ജോങ് ഉന്നും നഴ്സറി കുട്ടികളെപ്പോലെയാണ് : പരിഹാസവുമായി റഷ്യ

മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയും നഴ്സറി കുട്ടികളോട് ഉപമിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. ഉത്തര കൊറിയ നടത്തുന്ന മിസൈല്‍ പരീക്ഷണത്തോട് മിണ്ടാതിരിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ കൊറിയന്‍ പ്രദേശത്തേക്ക് യുദ്ധം അഴിച്ചുവിടുന്ന കാര്യവും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുമായി ചേര്‍ന്ന് തങ്ങള്‍ ഒരു ഉറച്ച തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി ട്രംപും കിമ്മും പരസ്പരം പോര്‍വിളി തുടരുകയാണ്. സ്വന്തം ജനതയെ പട്ടിണിക്കിടാനും കൊല്ലാനും വരെ മടിയില്ലാത്ത ഭ്രാന്തനായ നേതാവാണ് ഉത്തരകൊറിയയുടെ കിം ജോങ് ഉന്നെന്ന് ട്രംപും, ട്രംപിന് തലയ്ക്കു സ്ഥിരതയില്ലെന്നും നായ കുരയ്ക്കുന്നത് പോലെ കുരയ്ക്കുകയാണെന്നും കിം ജോങ് ഉന്നും ആരോപിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകളെ പരിഹസിച്ചുകൊണ്ടാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇരുവരെയും നഴ്സറി കുട്ടികളോട് ഉപമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button