ന്യൂഡല്‍ഹി: മനുഷ്യന്റെ ശരീരം അത്ഭുതങ്ങളുടെ ഒരു കൊട്ടാരമാണെന്ന് പഞ്ഞാല്‍ തെറ്റുണ്ടാവില്ല. എന്നാല്‍ ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ് എന്നൊരു യോഗാചാര്യന്‍ കൂടി പറഞ്ഞാലോ. തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണം-പറയുന്നത് യോഗാചാര്യന്‍ ബാബാ രാംദേവ്. ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കു നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ അറിയിച്ചത്. താന്‍ ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ വാദം.
ശരീരത്തെ ചൂഷണം ചെയ്യുന്ന ഓരോ മനുഷ്യനും അതിലൂടെ അവരുടെ തന്നെ ആയുസ് കുറയ്ക്കുകയാണ്. ആരോഗ്യം നിലനിര്‍ത്താന്‍ അടിസ്ഥാനപരമായി ശീലിക്കേണ്ടത് യോഗയാണ്. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. രോഗപ്രതിരോധ ശേഷി കുറയുന്നതാണ് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments