Latest NewsNewsNews StoryPhoto Story

കാണാം; 1000 കിലോഗ്രാം സ്വർണത്തിൽ തീർത്ത വിസ്മയം

കോടികളുടെ വിലമതിപ്പുള്ള രത്‌നങ്ങളും, സ്വർണവും നിക്ഷിപ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് കേള്‍ക്കാത്തവരായി ആരും കാണില്ല. എന്നാൽ 1000 കിലോഗ്രാം ഉപയോഗിച്ച് അയോധ്യയുടെ ചെറുരൂപം നിർമ്മിച്ച ക്ഷേത്രത്തെ കുറിച്ച് എത്രപ്പേര്‍ക്കറിയാം.

ഈ വിസമയം ഒരുക്കിയിരിക്കുന്നത് രാജസ്ഥാനിലെ ജൈന ക്ഷേത്രത്തിലാണ്. രൂപകൽപ്പനകൊണ്ടും, സങ്കീരണമായ നിർമൃതികൊണ്ടും ലോകമെമ്പാടുമുള്ള ജനങ്ങളെ വിസ്മയിപ്പിച്ച ക്ഷേത്രമാണ് രാജസ്ഥാനിലെ അജ്‌മെറിൽ സ്ഥിതി ചെയ്യുന്ന ഈ ജൈന ക്ഷേത്രം. ഈ ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് 19 ആം നൂറ്റാണ്ടിലാണ് .

അയോധ്യയ നഗരത്തിന്റെയും, പ്രയാഗിന്റെയും രൂപങ്ങളാണ് ക്ഷേത്രത്തിൽ പ്രധാനമായും നിർമ്മിച്ചിരിക്കുന്നത്. ഈ ക്ഷേത്രം പണികഴിപ്പിച്ചത് അജ്‌മേറിലെ സോനി കുടുംബമാണ്. ഇന്നും ഈ ക്ഷേത്രം കുടുംബത്തിന്റെ അധീനതയിലാണ്.

ഇതിനൊക്കെ പുറമേ, ജൈനിസം പ്രകാരമുള്ള പ്രപഞ്ചത്തിന്റെ രൂപകൽപ്പനയും ക്ഷേത്രത്തിൽ ധാരാളം കാണാം. ക്ഷേത്രത്തിലെ ചിത്രങ്ങളും, രൂപങ്ങളും ചെയ്തിരിക്കുന്നത് നിരവധി വിലപിടിപ്പുള്ള രത്‌നങ്ങളും, ക്ലലുകളും ഉപയോഗിച്ചാണ്.

shortlink

Post Your Comments


Back to top button