CinemaLatest NewsKeralaNews

ഗൂഡാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന് അജു വര്‍ഗീസ്‌

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ എഴുതുന്ന ഗൂഡാലോചന ചിത്രത്തില്‍ തനിക്കും പങ്കുണ്ടെന്ന് അജു വര്‍ഗീസ്‌. ഫ്ലവര്‍ ടി വിയുടെ കോമഡി സൂപ്പര്‍ നൈറ്റ്‌ പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടോ ? എന്ന ചോദ്യത്തിനായിരുന്നു അജുവിന്റെ മറുപടി.

കോഴിക്കോട്ടുകാരായ നാല് സുഹൃത്തുക്കളുടെ കഥയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്. ഇവര്‍ നടത്തുന്ന ഗൂഢാലോചനയെകുറിച്ചാണ് സിനിമ. ചിത്രത്തിലെ പ്രധാന കഥാപാത്രം മംമ്തയാണ്. ലോഹം സിനിമയിലെ നായിക നിരഞ്ജന അനൂപാണ് ചിത്രത്തിലെ നായിക. അജു വര്‍ഗ്ഗീസും, ശ്രീനാഥ് ഭാസിയും ഹാരിഷ് കണാരനും ധ്യാനിന്റെ സുഹൃത്തുക്കളായി എത്തുന്നു. അലന്‍സിയര്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തോമസ് സെബാസ്റ്റിനാണ് ഗൂഢാലോചന സംവിധാനം ചെയ്യുന്നത്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button