KeralaLatest NewsIndiaInternationalBusiness

ഇന്ത്യ നേടിയത് ആരോഗ്യകരമായ വളർച്ചയെന്ന് ലോക ബാങ്ക് മേധാവി

ഇന്ത്യയ്ക്ക് ചുരുങ്ങിയ കാലം കൊണ്ട് ആരോഗ്യകരമായ വളർച്ചയാണ് ഉണ്ടായതെന്ന് ലോക ബാങ്ക് മേധാവി ജിം യോങ് കിം. ന്യൂയോർക്കിൽ ബ്ലൂംബെർഗ് ആഗോള ബിസിനസ് ഫോറത്തിന്റെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെപ്പോലെ ജപ്പാനും യുഎസും യൂറോപ്യൻ രാജ്യങ്ങളും വളർച്ചയുടെ ഘട്ടങ്ങളിലാണെന്നും.ആഗോള തലത്തിൽ വരുന്ന വർഷാവസാനത്തിൽ ശക്തമായ വളർച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

6.8 ശതമാനമായിരുന്നു കഴിഞ്ഞ വർഷം ഇന്ത്യയുടെ വളർച്ച തോതെങ്കിൽ ഈ വർഷം അത് 7.2 ആയി ഉയരുമെന്ന് ലോക ബാങ്ക് പ്രവചിച്ചിരുന്നു.ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നായിരുന്നു മുമ്പും ലോക ബാങ്ക് അഭിപ്രായപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button