രണ്ട് മര്‍ഹല ദൈര്‍ഖ്യമുള്ള ഹലാലായ യാത്രചെയ്യുന്ന ഏതൊരു വിശ്വാസിക്കും ഇസ്‌ലാം അനുവതിച്ചതാണ് ജംഉം ഖസ്വ ്‌റും. രണ്ട് സമയത്തുള്ള നിസ്‌കാരങ്ങള്‍ രണ്ടിലൊരു സമയത്ത് ഒരുമിച്ച് നിസ്‌കരിക്കുന്നതിനെയാണ് ജംഅ് എന്ന് പറയുന്നത്.
ഉദാ: ളുഹ്‌റും അസ്വറും ഏതെങ്കിലും ഒന്നിന്റെ സമയത്ത് നിര്‍വ്വഹിക്കുക. രണ്ടും ളുഹ്‌റിന്റെ സമയത്ത് നിസ്‌കരിക്കുന്നതിന് മുന്തിച്ച് ജംആക്കുക എന്നും രണ്ടും അസ്വറിന്റെ സമയത്ത് നിര്‍വ്വഹിക്കുന്നതിന് പിന്തിച്ച് ജംആക്കുക എന്നും പറയുന്നു.
നാല് റക്അത്തുള്ള നിസ്‌കാരത്തെ രണ്ട് റക്അത്തായി ചുരുക്കി നിസ്‌കരിക്കുന്നതിന് ഖസ്വ ്‌റ് എന്നും പറയാറുണ്ട് . യാത്രക്ക് മുമ്പ് നഷ്ടപ്പെട്ട നിസ്‌കാരം ഒരിക്കലും ഖസ്വ ്‌റാക്കുകയില്ല.
Post Your Comments