Latest NewsNewsInternationalUncategorized

ഊബര്‍ ടാക്‌സി സര്‍വീസിന് വിലക്ക്

ലണ്ടന്‍: ഊബര്‍ ടാക്‌സി സര്‍വീസിന് ലണ്ടനില്‍ വിലക്ക്. നിരവധി രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയാണ് ഊബര്‍. കമ്പനിയുടെ ലൈന്‍സന്‍സ് റദ്ദാക്കിയ നടപടി ഈ മാസം 30നു നിലവില്‍ വരുമെന്നു അധികൃതര്‍ അറിയിച്ചു. ഇതു വഴി രാജ്യത്ത് 40,000 ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമകാനാണ് സാധ്യത. ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടനാണ് ഈ തീരുമാനം സ്വീകരിച്ചത്. 3.5 ദശലക്ഷം യാത്രക്കാരെയും ഇതു ദോഷകരമായി ബാധിക്കുമെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

ഊബറിനു ഇതിനു എതിരെ അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ട്. 21 ദിവസത്തിനകം കമ്പനിക്ക് ഇതു സംബന്ധിച്ച അപ്പീല്‍ നല്‍കാമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. അപ്പീലൂടെ വിലക്ക് നീക്കിയാല്‍ തുടര്‍ന്നും ഊബറിനു സര്‍വീസ് നടത്താന്‍ സാധിക്കും.

 

shortlink

Post Your Comments


Back to top button