സൗദിയിലെ കുറ്റകൃത്യങ്ങളില്‍ നാലര ശതമാനത്തിന്റെ കുറവുണ്ടായെന്ന് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അത്തുര്‍ക്കിയാണ് ഈ വര്‍ഷത്തെ കുറ്റകൃത്യങ്ങളുടെ കണക്ക് പുറത്ത് വിട്ടത്.
നിലവില്‍ രാജ്യത്തെ കുറ്റകൃത്യങ്ങള്‍ ഒരു ലക്ഷം പേരില്‍ 464 പേരെന്ന തോതിലാണ്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം കുറ്റകൃത്യങ്ങള്‍ 1,56,872 എണ്ണമായിരുന്നു. അത് ഇത്തവണയായപ്പോള്‍ 1,49,781 ആയി കുറഞ്ഞു. അങ്ങനെയെങ്കില്‍ 7091 കുറ്റകൃത്യങ്ങളുടെ വ്യത്യാസം. ഇനി കുറ്റവാളികളുടെ പട്ടികയില്‍ പെടുന്നവരാണെങ്കില്‍ 25 ശതമാനവും വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്.
17.5 ശതമാനം കുറ്റകൃത്യങ്ങളാണ് സര്‍ക്കാര്‍ ജോലിക്കാരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ 17 ശതമാനം. തൊഴില്‍ രഹിതരില്‍ വെറും ഏഴ് ശതമാനമേയുള്ളൂ കുറ്റകൃത്യങ്ങള്‍. രാജ്യത്ത ആകെ നടന്ന കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണു ഉണ്ടായിരിക്കുന്നത്.
Post Your Comments