ന്യൂഡല്‍ഹി: സെല്‍ഫിക്കിടെ ഫോണ്‍ തട്ടിയെടുത്തതായി ഉക്രൈന്‍ അംബാസഡര്‍. ചെങ്കോട്ടയ്ക്ക് മുന്നില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെയാണ് അജ്ഞാതന്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെട്ടത്. ഇന്ത്യയിലെ ഉക്രൈന്‍ അംബാസഡറുടെ മൊബൈലാണ് മോഷണം പോയത്.
ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്കും മൊബൈല്‍ ഫോണ്‍ മോഷണം പോയത് ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിച്ചതായി ഉക്രൈന്‍ അംബാസഡര്‍ ഇഗര്‍ പൊലിഖ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവം നടന്നത് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു.
താരതമ്യേനെ തിരക്ക് കൂടിയ ഡല്‍ഹിയിലെ സ്ഥലമാണ് ചെങ്കോട്ട. ഇതിന്റെ മുന്നില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ ഒരാള്‍ തന്റെ ഫോണും തട്ടിയെടുത്ത് ഓടുകയായിരുന്നുവെന്ന് ഉക്രൈന്‍ അംബാസഡര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഇഗര്‍ പൊലിഖയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും ഡല്‍ഹി പോലീസ് കമ്മീഷണര്‍ വാര്‍ത്തയോട് പ്രതികരിച്ചു. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
Post Your Comments