Latest NewsNewsInternational

മെക്സിക്കോയില്‍ ഇവള്‍ ഇതുവരെ രക്ഷിച്ചത് 52 ജീവനുകള്‍

മെക്സിക്കോസിറ്റി: മൂന്ന് ദശകങ്ങള്‍ക്ക് ശേഷം ഏറ്റവും ശക്തമായ ഭൂചലനം നാശം വിതച്ച മെക്സിക്കോയില്‍ ഇപ്പോള്‍ താരം ഫ്രിഡയാണ്. ഷൂസും ജാക്കറ്റും ധരിച്ച്‌ പ്രകൃതിദുരന്തം നടന്ന പ്രദേശങ്ങളിലേക്ക് ജീവന്റെ തുടിപ്പുകള്‍ തേടി ഓടിയെത്തുന്ന ഫ്രിഡ ഇതിനകം തിരികെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയത് 52 ജീവനുകളാണ്. ചൊവ്വാഴ്ച മെക്സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പം നടന്നപ്പോഴും അവളെത്തി.

മെക്സിക്കന്‍ നേവിയിലെ 15 അംഗ പോലീസ് നായകളിലെ ഏറ്റവും മിടുക്കിയാണ് ഫ്രിഡ. പൊടി, പുക തുടങ്ങിയവയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രത്യേകം രൂപകല്‍പന ചെയ്ത കണ്ണടയും കടുപ്പമുള്ള സ്ഥലത്തു കൂടി സഞ്ചരിക്കാനും നിലം കുഴിക്കാനും സഹായകമാകുന്ന ഷൂസും ധരിച്ചാണ് ഫ്രിഡയുടെ സഞ്ചാരം. രണ്ടാം വയസ്സു മുതല്‍ ഫ്രിഡയ്ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുന്നതിലാണ് ഫ്രിഡ വൈദഗ്ധ്യം തെളിയിച്ചിതെളിയിച്ചിട്ടുള്ളത്. ഹോണ്ടുറാസ്, ഇക്വഡോര്‍, ഹെയ്തി എന്നിവിടങ്ങളിലെ രക്ഷാദൗത്യങ്ങളിലും ഫ്രിഡ പങ്കെടുത്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിലുണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങളില്‍ 52 ജീവനുകള്‍ കണ്ടെത്തിയ ഫ്രിഡ തങ്ങളുടെ അഭിമാനമാണെന്ന് കഴിഞ്ഞയാഴ്ചയാണ് മെക്സിക്കന്‍ നാവികസേന ട്വീറ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button