Latest NewsJobs & Vacancies

എന്‍ജിനീയറിങ് ബിരുദധാരികളെ ഐഎസ്ആർഒ വിളിക്കുന്നു

എന്‍ജിനീയറിങ് ബിരുദധാരികളെ ശാസ്ത്രജ്ഞനാകാന്‍ ഐഎസ്ആർഒ വിളിക്കുന്നു. 80 ഒഴിവുകളിലേക്ക്  സെന്‍ട്രലൈസ്ഡ് റിക്രൂട്ട്‌മെന്റ് ബോഡ് വഴിയാണ് ഐ.എസ്.ആര്‍.ഒ നിയമനം നടത്തുക. ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ തത്തുല്യയോഗ്യതയുള്ളവർക്ക് നാഷണല്‍ കരിയര്‍ സര്‍വീസസ് പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്തവർക്കും  അപേക്ഷിക്കാം.

എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഡിസംബര്‍ 24ന് നടക്കുന്ന പരീക്ഷയിൽ  തിരുവനന്തപുരമാണ് കേരളത്തില്‍ പരീക്ഷാകേന്ദ്രം. അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാല്‍, ഛണ്ഡീഗഢ്, ചെന്നൈ, ഗുവാഹാട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, ന്യൂഡല്‍ഹി എന്നിവ മറ്റു പരീക്ഷാ കേന്ദ്രങ്ങളാണ്.

100 രൂപയാണ് പരീക്ഷ ഫീസ്. വനിതകള്‍ക്കും, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും, വിമുക്തഭടര്‍ക്കും, അംഗപരിമിതര്‍ക്കും ഫീസ് അടക്കേണ്ടതില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ഓണ്‍ലൈനായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ഓഫ്‌ലൈനായും പണമടയ്ക്കാം.

പരീക്ഷയുടെ കോള്‍ലെറ്റര്‍ ഇമെയില്‍ വഴി ലഭിക്കുന്നതിനാൽ ഉദ്യോഗാര്‍ഥികള്‍ ഉപയോഗത്തിലുള്ള ഇമെയില്‍ ഐ.ഡിയായിരിക്കണം നൽകേണ്ടത്.

മറ്റു വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഐ.എസ്.ആര്‍.ഒ

അവസാന തീയതി: ഒക്ടോബര്‍ അഞ്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button