Latest NewsKeralaNews

ശ്രീശാന്തിന്റെ വിലക്ക് നീക്കല്‍: ഹൈക്കോടതിയുടെ നിര്‍ദ്ദേശമിങ്ങനെ

കൊച്ചി: ശ്രീശാന്തിന്റെ ക്രിക്കറ്റ് വിലക്ക് നീക്കിയതിനെതിരെ ബിസിസിഐ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശമിങ്ങനെ. ഉടന്‍തന്നെ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി.

ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിക്കും ഭരണ സമിതിയംഗം ഡയാന എഡുല്‍ജിക്കും കോടതി പ്രത്യേക നോട്ടീസയച്ചു. അടുത്ത മാസം 11 ന് വീണ്ടും വാദം കേള്‍ക്കും.

ശ്രീശാന്തിന്റെ വിലക്ക് നീക്കിയ സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് പറയുന്നത്. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡല്‍ഹിയിലെ വിചാരണ കോടതിയുടെ ഉത്തരവും ബിസിസിഐ അച്ചടക്ക സമിതിയുടെ നടപടിയും രണ്ടായി കാണണമെന്നും ക്രിക്കറ്റ് ബോര്‍ഡിന്റെ അപ്പീലില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button