Latest NewsNewsInternational

നിറം മാറി ചൈനയുടെ ചാവുകടൽ

ബീജിങ്: നിറം മാറി ചാവുകടൽ. ചൈനയിലെ പ്രശസ്തമായ യെന്‍ചെങ് ലവണതടാകത്തിനാണ് നിറം മാറ്റം സംഭവിച്ചത്. ഇപ്പോൾ തടാകത്തിന്റെ ഒരു ഭാഗത്തിന്റെ നിറം പിങ്കാണ്. എന്നാൽ മറുഭാഗം പച്ചനിറത്തിലുമാണ് കാണുന്നത്. യെന്‍ചെങ് ലവണതടാകം ചൈനയുടെ ചാവുകടല്‍ എന്നാണ് അറിയപ്പെടുന്നത്. യെന്‍ചെങ് തടാകത്തിന് ‘ഡുനാലില്ല സലൈന'(dunaliella salina) എന്ന ആല്‍ഗയുടെ സാന്നിദ്ധ്യമാണ് പിങ്ക് നിറം സമ്മാനിച്ചത്. തടാകത്തിന്റെ നിറംമാറ്റം കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. സോഡിയം സള്‍ഫേറ്റിന്റെ സാന്നിദ്ധ്യമുള്ള ലോകത്തെ മൂന്നു തടാകങ്ങളില്‍ ഒന്നാണിത്.

തടാകത്തിന്റെ ഒരുഭാഗം ആല്‍ഗയുടെ സാന്നിദ്ധ്യത്തോടെയാണ് പിങ്കായി മാറിയതെന്ന് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവാ റിപ്പോര്‍ട്ട് ചെയ്യുന്നു. തടാകം വടക്കന്‍ ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ യെന്‍ചെങ് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ നിറം കഴിഞ്ഞവര്‍ഷവും മാറിയിരുന്നു. അന്ന് കടും ചുവപ്പ് നിറമായിരുന്നു. 132 ചതുരശ്ര കിലോമീറ്ററാണ് തടാകത്തിന്റെ വിസ്തീര്‍ണം.

ശൈത്യകാലത്താണ് തടാകത്തിന്റെ നിറവ്യത്യാസം അപ്രത്യക്ഷമാകുന്നത്. അഞ്ഞൂറു വര്‍ഷം മുമ്പാകാം തടാകം രൂപപ്പെട്ടതെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഈ തടാകത്തിന്റെ ലവണാംശവും ചാവുകടലിന് സമാനമാണ്. തടാകത്തില്‍ ഇറങ്ങിയാലും ആളുകള്‍ മുങ്ങിപ്പോകില്ല. അതുകൊണ്ടാണ് ഇതിന് ചൈനയുടെ ചാവുകടല്‍ എന്ന പേരു വന്നത്.

shortlink

Post Your Comments


Back to top button