കാശ്മീര്‍ : കാശ്മീരിൽ സൈനിക ക്യാമ്പ് ആക്രമിച്ച സംഘത്തിലെ രണ്ടു ഭീകരരെ പിടികൂടി. മൂന്നാമതായി ഒരാൾ കൂടി ഉണ്ടെന്ന സംശയത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗസര്‍ഫാര്‍, ആരിഫ് എന്നീ ഭികരരാണ് അറസ്റ്റിലായതെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചു.
സെപ്തംബര്‍ 20 നാണ് അതിര്‍ത്തി സായുധ സേനയായ സശസ്ത്ര സീമാ ഭെല്ലിന്റെ ബനിഹാള്‍ ഏരിയയിലെ ജവഹര്‍ ടണലിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സെനിക ക്യാമ്പ് ആക്രമിച്ച ഭീകരര്‍ക്ക് വേണ്ടി മേഖലയില്‍ തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് പൊലീസ് വക്താവ് പറഞ്ഞു. ഇവരില്‍ നിന്നും എ കെ 47 തോക്ക്, രണ്ട് സര്‍വീസ് റിവോള്‍വര്‍ എന്നിവ അടക്കം നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
Post Your Comments