കാട്ടാക്കട : വിവാഹത്തിനു എതിരു നിന്ന കാമുകന്‍റെ പിതാവിനെ ആക്രമിക്കാന്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ കാമുകി ക്വട്ടേഷന്‍ നല്‍കി. 45,000 രൂപയുടെ ക്വട്ടേഷന്‍ ലഭിച്ച അക്രമിസംഘം കാമുകന്‍റെ പിതാവിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തുകയും, കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വീഴ്ത്തി അടിച്ചവശനാക്കുകയും ചെയ്തു.
കെ.എസ്.ആര്‍.ടി.സി ആര്യനാട് ഡിപ്പോയിലെ ഡ്രൈവറായ എം.ഷാഹുല്‍ ഹമീദിന് നേരെയാണ് ആക്രമണമുണ്ടായത്. കേസിനാസ്പദമായ സംഭവം നടന്നത് ഇക്കഴിഞ്ഞ ആഗസ്റ്റ് പത്തൊന്‍പതാം തീയതിയാണ്. കേസിലെ മുഖ്യപ്രതി റംസി എന്ന യുവതി ഒളിവിലാണ്. എന്നാല്‍ ആറംഗ സംഘം പോലീസ് പിടിയിലായി.
മുഖ്യ പ്രതിയായ റംസി ഒളിവില്‍ പോകുകയും ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റംസിക്കായുള്ള അന്വേഷണം പോലീസ് ഊര്ജിതപ്പെടുത്തി. മറ്റു പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments