ന്യൂഡൽഹി: യുഎസ് ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ ചോർത്തിയതായി കംപ്യൂട്ടർ വിദഗ്ധൻ എഡ്വേർഡ് സ്നോഡന്റെ വെളിപ്പെടുത്തൽ. 2005ൽ തന്നെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങൾ യുഎസിനു ലഭിച്ചു. മാത്രമല്ല ഇവ ദി ഇന്റർസെപ്റ്റ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നുമാണ് സ്നോഡന്റെ അവകാശവാദം.
ഇന്ത്യ വർഷങ്ങൾക്കു ശേഷമാണ് ഈ മിസൈലുകൾ പരീക്ഷിച്ചത്. ഇന്ത്യൻ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ സെപ്റ്റംബർ 14ന് ദി ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഉണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്നു രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേർഡ് സ്നോഡൻ റഷ്യയിൽ അഭയാർഥിയായി കഴിയുകയാണ്.
Post Your Comments