
മാവേലിക്കര: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. കായംകുളം- പുനലൂർ റോഡിൽ നൂറനാട് പത്താംകുറ്റി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്. അടൂർ പഴകുളം കോട്ടപ്പുറം ആലുംമൂട് കുറ്റിവിള കിഴക്കേതിൽ ഷാജിയുടെ മകൻ ആഷിഖ് (17) ആണ് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ആഷിഖ് അടൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
സംഭവത്തിൽ അടൂർ ഇളംപ്പള്ളി സ്വദേശി പ്ലസ് വൺ വിദ്യാർഥി നിയാസിന് (16) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിയാസ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസിനടിയിൽ കുടുങ്ങിയ ആഷിഖിനെ അരമണിക്കൂറിനു ശേഷമായിരുന്നു പുറത്തെടുക്കാൻ സാധിച്ചത്.
Post Your Comments