ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ഐഫോണ്‍ X, ഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് എന്നിവ നമ്മുടെ നാട്ടിലെ കാളും വിലക്കുറവിൽ ഹോങ്കോങ്ങില്‍ ലഭിക്കും. ഐഫോണ്‍ X ഇന്ത്യയിലെ വിലയേക്കാൾ 20,000 രൂപ കുറച്ച് നല്‍കിയാല്‍ ഹോങ്കോങ്ങില്‍ നിന്ന് സ്വന്തമാക്കാം.
പക്ഷേ, ഐഫോണ്‍ വാങ്ങാന്‍ ഹോങ്കോങ്ങിലേക്ക് പോകുന്നവർ ഇക്കാര്യം കൂടി മനസിലാക്കണം. ആപ്പിള്‍ ഐഫോണ്‍ Xന് ഇന്ത്യയിലെ വില 89,000 രൂപയാണ്. എന്നാല്‍ ഇത് ഹോങ്കോങ്ങില്‍ 70,000 ത്തോളം രൂപ നല്‍കിയാല്‍ (ഇപ്പോഴത്തെ വിനിമയ നിരക്കിന്റെ അടിസ്ഥാനത്തില്‍) ലഭിക്കും. പക്ഷേ, ഇന്ത്യയിലെ ഉപയോഗത്തിന് ഹോങ്കോങ്ങില്‍ നിന്ന് ഐഫോണ്‍ വാങ്ങരുത്. കാരണം ആപ്പിളിന്റെ വാറന്റി നിബന്ധനകള്‍ തന്നെയാണ്. ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ ഹോങ്കോങ്ങില്‍ നിന്നോ, അമേരിക്കയില്‍ നിന്നോ ഐഫോണ്‍ വാങ്ങി ഇന്ത്യയില്‍ കൊണ്ട് വന്നാല്‍ ഇവിടെ വാറന്റി ലഭിക്കില്ല.
ഐഫോൺ ഒഴികെ ആപ്പിളിന്റെ ഭൂരിഭാഗം ഉൽപന്നങ്ങളും രാജ്യാന്തര വാറന്റിയോടെയാണ് വരുന്നത്. അത്കൊണ്ട് മാക്ബുക്ക് പ്രോ അമേരിക്ക, സിംഗപൂര്‍, ഹോങ്കോങ് എന്നിവടങ്ങളിൽ നിന്ന് വാങ്ങിയാലും അവയ്ക്ക് വാങ്ങിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഇന്ത്യ ഉള്‍പ്പടെ എവിടെയും വാറന്റി ലഭിക്കും. യാതൊരു ചോദ്യവും ഉയരുന്നില്ല. എന്നാല്‍ ഐഫോണിന്റെ വാറന്റി ഇങ്ങനെല്ല പ്രവര്‍ത്തിക്കുന്നത്. ഏത് രാജ്യത്ത് നിന്നാണോ ഫോണ്‍ വാങ്ങുന്നത് ആ രാജ്യത്തിനുള്ളില്‍ മാത്രമേ ഒരു വര്‍ഷ വാറന്റി ലഭിക്കുകയുള്ളൂ.
Post Your Comments