KeralaLatest NewsNewsTechnology

സൂക്ഷിക്കാം; പുതിയ തട്ടിപ്പ് രീതിയുമായി ഹൈടെക് കള്ളന്മാര്‍ സജീവമാകുന്നു

തട്ടിപ്പും തട്ടിയെടുക്കലും നിത്യേനയുള്ള ജീവിതത്തിന്റെ ഭാഗമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണിലൂടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയുള്ള തട്ടിപ്പിന് ഇതാ പുത്തന്‍ രീതി. പുതിയ രീതി വേറൊന്നുമല്ല, ഉപഭോക്താവിന്റെ അക്കൗണ്ടിലെ പണം, തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നതിനു പകരം ഇ-വാലറ്റുകളിലേക്ക് മാറ്റുന്നതാണ് പുതിയ രീതി. ഇതിനെ തുടര്‍ന്ന് കണ്ണൂരില്‍ മാത്രം ഒരാഴ്ചയ്ക്കിടെ നാല് പേര്‍ക്കാണ് പണം നഷ്ടമായത്.

എ.ടി.എം കാര്‍ഡ് നമ്ബരും പിന്നാലെ എത്തിയ ഒ.ടി.പി നമ്ബരും പറഞ്ഞുകൊടുത്തവരുടെ പണമാണ് നഷ്ടമായിരിക്കുന്നത്. ഇവരില്‍ ഒരാളുടെ അക്കൗണ്ടില്‍ നിന്ന് 50,000 രൂപ പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തി. തുടര്‍ന്ന് സംശയം തോന്നി സൈബര്‍ പോലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്.

തട്ടിപ്പ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയാണ്. ആദ്യം വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച്‌ സിം കാ‍ര്‍ഡുകള്‍ കൈക്കലാക്കും. ആധാര്‍ ബന്ധിപ്പിക്കാത്തവരും വലിയ തുക അക്കൗണ്ടിലുള്ളവരെയുമാണ് സംഘം പ്രധാനമായും ലക്‌ഷ്യം വെയ്ക്കുന്നത്. പിന്നീട് ഉപഭോക്താക്കളെ വിളിച്ച്‌ എ.ടി.എം കാ‍ര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പുകാരുടെ ഇ-വാലറ്റുകളിലേക്ക് പണം മാറ്റും. തുടര്‍ന്ന് തട്ടിപ്പ് സംഘം വിലപിടിപ്പുള്ള ഓണ്‍ലൈന്‍ പര്‍ച്ചേയ്സുകള്‍ നടത്തി തുടര്‍ന്ന് ഇടപാട് റദ്ദാക്കി പണം തട്ടിപ്പുകാരന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റും. ഇ-വാലറ്റ് വഴിയുള്ള ഇടപാട് നടത്തിവരെ കണ്ടെത്താന്‍ ബാങ്കിനോ പൊലീസിനോ ഒന്നും കഴിയില്ല. എന്നാല്‍ തട്ടിപ്പ് വിവരം പൊലീസിനെ 24 മണിക്കൂറിനുള്ളില്‍ അറിയിച്ചാല്‍ പണം നഷ്ടമാകില്ല. നമ്മുടെ ബാങ്കിംഗ് സുരക്ഷയെ സംബന്ധിച്ച്‌ നമുക്ക് നല്ല ബോധം ഉണ്ടായേ തീരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button