അഗർത്തല: മാധ്യമപ്രവർത്തകനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറൻ ത്രിപുരയിലാണ് സംഭവം. യുവമാധ്യമപ്രവർത്തകനായ ശാന്തനു ഭൗമികിനെയാണ് കൊലപ്പെടുത്തിയത്. ത്രിപുരയിൽ പ്രദേശിക ടിവി ചാനലായ ദിൻരാത് വാർത്താചാനൽ റിപ്പോർട്ടറായിരുന്നു കൊല്ലപ്പെട്ട ശാന്തനു.
മാന്ദായിയിൽ ഇൻഡിജെനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി)യുടെ പ്രതിഷേധവും റോഡ് ഉപരോധവും റിപ്പോർട്ട് ചെയ്യുന്നതിനിടെ ശാന്തനുവിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്നു പോലീസ് പറഞ്ഞു. പിന്നീട് കുറച്ചകലെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ശാന്തനുവിനെ അഗർത്തല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments