Latest NewsNewsIndia

‘അമ്മ’യെന്ന വിളിയുയരുന്നത് ഹൃദയത്തില്‍നിന്നും ‘മമ്മി’ ചുണ്ടില്‍നിന്നും; ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

ന്യൂഡല്‍ഹി: ‘അമ്മ’യെന്ന വിളിയുയരുന്നത് ഹൃദയത്തില്‍നിന്നും ‘മമ്മി’ എന്ന വിളിയുരന്നത് ചുണ്ടില്‍നിന്നുമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു.

റോമില്‍ ചെന്നാല്‍ റോമാക്കാരന്‍ എന്ന ന്യായം വച്ച്‌ ഇംഗ്ലിഷുകാരനോടു രണ്ടു മൊഴി ഇംഗ്ലിഷില്‍ പറയുന്നതില്‍ ഉപരാഷ്ട്രപതി തെറ്റുകാണുന്നില്ല. എന്നാല്‍, അമ്മയെ ‘മമ്മി’യെന്നും അച്ഛനെ ‘ഡാഡി’യെന്നും വിളിക്കുന്നതിനോടു യോജിപ്പില്ല.
അമ്മയെന്ന വിളിക്ക് എന്തു ഭംഗി! ഉര്‍ദുവില്‍ അമ്മിയെന്നാണു പറയുക. അതും ഹൃദയഭാഷയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജന്മശതാബ്ദിച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button