ദുബായ്•ഇത്തിഹാദ് എയര്‍വേയ്സിനൊപ്പം യാത്രയോ അവധിക്കാലമോ പദ്ധതിയിടുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തവണകളായി അടയ്ക്കാന്‍ അവരസം. യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇത്തിഹാദ് എയര്‍വേയ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്കാകും ഈ സൗകര്യം ലഭ്യമാകുക.
ഓണ്‍ലൈന്‍ പെയ്മെന്റ് സേവന ദാതാവായ പേഫോര്ട്ടുമായി സഹകരിച്ചാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
യാത്രക്കാരുടെ ബാങ്കുകള്‍ക്ക് അനുസരിച്ച് മൂന്ന് മുതല്‍ 60 മാസം വരെയുള്ള ഇ.എം.ഐ പ്ലാനുകള്‍ ലഭ്യമാണ്. ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം നിശ്ചിത കാലയളവിനുള്ളില്‍ പണം തുല്യ തവണകളായി അടയ്ക്കാം. 17 ബാങ്കുകളാണ് പദ്ധതിയുഉടെ ഭാഗമാകുന്നത്.
Post Your Comments