മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമാറി. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി മണ്‍കൂനയില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവളത്തിന്റെ വക്താവ് അറിയിച്ചു.
റണ്‍വേയില്‍ നിന്നും തെന്നിമാറിയത് വാരണാസിയില്‍ നിന്നും മുംബൈയിലേക്ക് വരികയായിരുന്ന സ്പൈസ് ജെറ്റിന്റെ ബോയിങ് 703 വിമാനമാണ്. സുരക്ഷിത സ്ഥാനത്തേക്ക് 183 യാത്രക്കാരേയും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാറായിട്ടില്ല.
മുംബൈയിലേക്കുള്ള യാത്രകള്‍ മഴയെത്തുടര്‍ന്ന് റദ്ദാക്കിയതായി വിമാനക്കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. മുംബൈയിലേത് രാജ്യത്തെ രണ്ടാമത്തെ തിരക്കുള്ള വിമാനത്താവളമാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് തുടങ്ങിയ മഴ നഗരത്തില്‍ വലിയ നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Post Your Comments