CinemaBollywood

ഞെട്ടിക്കാനൊരുങ്ങി സണ്ണി ലിയോൺ

ഇപ്പോൾ പതിവ് കാഴ്ചയാണ് കഥാപാത്രങ്ങൾക്ക് വേണ്ടി നടിമാർ തല മൊട്ടയടിക്കുന്നതും വണ്ണം കൂട്ടുന്നതും കുറയ്ക്കുന്നതുമെല്ലാം.അവിടെ വ്യത്യസ്തയാവുകയാണ് സണ്ണി ലിയോൺ. ഇന്ത്യന്‍ സിനിമാലോകത്തെ ഭ്രമിപ്പിക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്ത തന്റെ കമനീയ രൂപം മാറ്റാന്‍ ഒരുങ്ങുകയാണ് സണ്ണി. പുതിയ ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ലുക്കിലാവും സണ്ണിയുടെ വരവ്.സിനിമയ്ക്കുവേണ്ടി ഒരു അടിമുടി ഉടച്ചുവാര്‍ക്കലാണ് സണ്ണിചെയ്യുന്നത്.

ചിത്രത്തിനുവേണ്ടി പ്രോസ്‌തെറ്റിക് മേക്കപ്പ് നടത്തുകയാണ് സണ്ണി. ദി മമ്മി, പ്ലാനറ്റ് ഓഫ് എയ്പ്‌സ്, ദി വൂള്‍ഫ് മാന്‍, ദി ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച, മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്‌തെറ്റിക് മേക്കപ്പ്.പ്രോസ്‌തെറ്റിക് മേക്കപ്പ് നടത്തുന്നതിന്റെ ചിത്രം സണ്ണി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മുഖം മുഴുവന്‍ പര്‍പ്പിള്‍ നിറത്തിലുള്ള പ്രോസ്‌തെറ്റിക് തേച്ചും ശരീരം മുഴുവന്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയും വിശ്രമിക്കുന്നതിന്റെ രണ്ട് ചിത്രങ്ങളാണ് സണ്ണി ട്വീറ്റ് ചെയ്തത്.

മേക്കപ്പിന്റെ ചിത്രങ്ങള്‍ പങ്കുവച്ചെങ്കിലും ചിത്രത്തിന്റെ വിശദാംശങ്ങള്‍ സണ്ണി വെളിപ്പെടുത്തിയിട്ടില്ല. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍, വിക്രം, രജനികാന്ത് തുടങ്ങിയവർ എല്ലാം ഈ മേക്കപ്പ് രീതി പരീക്ഷിച്ചിട്ടുള്ളവരാണ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button