
കാസര്‍കോട്: സിനാന്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ്. മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ട സാഹചര്യത്തിലാണ് പരാതി. ഡി ജി പി ലോക്‌നാഥ് ബെഹറയ്ക്ക് പരാതി നല്‍കാനാണ് തീരുമാനം.
വിധിന്യായത്തില്‍ ന്യായാധിപന്‍ നിരത്തിയ വാദങ്ങളില്‍ രൂക്ഷമായ പരാമര്‍ശ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ ഡിപാര്‍ട്ട്‌മെന്റും ഭരണ നേതൃത്വവും തയ്യാറാകണം. ഇത്തരം കൊലപാതക കേസുകളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടാത്തിടത്ത് അസ്വസ്ഥതകളും കുറ്റകൃത്യങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് യോഗം വിലയിരുത്തി.
ജനങ്ങളുടെ ഭയവും ആശങ്കയും ഇല്ലാതാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments