തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി മാഫിയ ചതിക്കുഴിയില്‍ വീഴ്ത്തുകയാണ്. ഓരോ പുതിയ ലഹരി വസ്തുക്കള്‍ ഇറക്കിയാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ കുരുക്കുന്നത്. ഇത്തവണ ലഹരി ലഡ്ഡുവാണ് ഇറക്കിയത്. തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു വില്‍പന നടക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തമെന്നും എക്‌സൈസ് മേധാവി ഋഷിരാജ് സിങ് പറയുന്നു. കഞ്ചാവു സംഘങ്ങളുടെ പ്രവര്‍ത്തനം ഉണ്ടായിരുന്ന മേഖലയിലാണു ലഹരിമരുന്നു കലര്‍ത്തിയ ലഡു വില്‍ക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ എക്‌സൈസ് അസി. കമ്മിഷണര്‍ ഉബൈദ് മുഹമ്മിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്‌കൂളിനു സമീപത്തെ രണ്ടു സ്ഥാപനങ്ങളും കോളനിയിലെ ചിലരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
സ്‌കൂള്‍ വിദ്യാര്‍ഥിയില്‍ നിന്നാണു ലഹരിലഡുവിനെക്കുറിച്ചു വിവരം ലഭിച്ചതെന്ന് ഉബൈദ് മുഹമ്മദ് പറയുന്നു. ലഹരിമരുന്നുകള്‍ക്ക് അടിമയായിരുന്നു അവന്‍. പഠിത്തത്തില്‍ ശ്രദ്ധ കുറഞ്ഞതോടെ കുട്ടിയെ വീട്ടുകാര്‍ മനശാസ്ത്രജ്ഞനെ കാണിച്ചു. അവിടെ കൗണ്‍സിലിങ്ങിനിടെയാണു ലഹരിമരുന്നു കലര്‍ത്തിയ ലഡു കഴിച്ചിരുന്നുവെന്നു വെളുപ്പെടുത്തിയത്.
Post Your Comments