Latest NewsAutomobile

യുവാക്കളെ ലക്ഷ്യമിട്ട് യു.എം റെനഗേഡ് കേരളത്തില്‍

കൊച്ചി: പ്രമുഖ അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ യു.എം. ഇന്റര്‍നാഷണലിന്റെ പുതിയ ക്രൂസര്‍ ബൈക്ക് മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ലാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നിവ കേരളത്തിലെ വിപണിയിലെത്തി. ക്രൂസര്‍ നിരയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡാണ് ഇവിടെ റെനഗേഡിന്റെ പ്രധാന എതിരാളികള്‍.

പുതിയ മോഡലുകള്‍ പ്രധാനമായും അവതരിപ്പിച്ചത് യുവാക്കളെ ലക്ഷ്യമിട്ടാണ്. കമ്പനിക്ക് ആകെമൊത്തം രാജ്യത്തുള്ളത് 60 ഡീലര്‍ഷിപ്പുകളാണ്. വരുന്ന ദീപാവലിയോടനുബന്ധിച്ച്‌ ഇത് 72 ആക്കി മാറ്റുമെന്ന് യു.എം. ഇന്ത്യ ടൂ വീലേഴ്സ് ഡയറക്ടര്‍ ഹോസെ വിലെഗാസ് അറിയിച്ചു. 4 സ്ട്രോക്, 4 വാല്‍വ്, 8500 ആര്‍പിഎമ്മില്‍ 25.15 പി.എസും 7000 ആര്‍.പി.എമ്മില്‍ 23 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സ്പാര്‍ക്ക് ഇഗ്നീഷന്‍ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷത. കൊച്ചി എക്സ്ഷോറൂം വിലയനുസരിച്ച് 1.95 ലക്ഷം രൂപയാണ്.

റെനഗേഡ് കമാന്‍ഡോ ക്ലാസിക്കിന്റെ എന്‍ജിന്‍ തന്നെയാണ് റെനഗേഡ് കമാന്‍ഡോ മൊഹാവേയുടേതും. കൂടാതെ മാറ്റ് പെയിന്റാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണം. മുന്‍ഭാഗത്തെ വീലിനു ടെലിസ്കോപിക് സസ്പെന്‍ഷനുണ്ട്. ഇരു ബൈക്കുകളുടെയും ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 18 ലിറ്ററാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button