Latest NewsNewsIndiaSports

എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമാണ് പത്മഭൂഷണ്‍. പത്മ പുരസ്കാരങ്ങള്‍ക്കായി ബി.സി.സി.ഐ. ഇക്കുറി ധോണിയുടെ പേര് മാത്രമേ ശുപാര്‍ശ ചെയ്തിട്ടുള്ളൂ. ബോര്‍ഡ് ഏകകണ്ഠമായാണ് ധോണിയുടെ പേര് പുരസ്കാരത്തിനായി ശുപാര്‍ശ ചെയ്തതെന്ന് ബി.സി.സി.ഐ. ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ.നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button