തിരുവനന്തപുരം: മോഷ്ടിക്കപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ പുതിയ ആപ്ലിക്കേഷനുമായി പൊലീസ്. കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും വേണ്ടിയാണ് പുതിയ ഓണ്‍ലൈന്‍ വെബ് ആപ്ലിക്കേഷന്‍ ‘ഐ ഫോര്‍ മൊബ്’ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നു നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമയ്ക്ക് തിരികെ ലഭ്യമാക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായിക്കും.
ഐ ഫോര്‍ മൊബിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍മാരെയും സൈബര്‍ ഡോമിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് അടിയന്തര ഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് മോഷ്ടിക്കപ്പെടുന്നതും കാണാതാവുന്നതുമായ മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസ് വെബ്‌പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തും. ഇത്തരം ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനോ നന്നാക്കാനോ ടെക്‌നീഷ്യന്മാരിലേക്കെത്തിയാല്‍ പൊലീസിന് അവ പെട്ടെന്ന് കണ്ടെത്താന്‍ വെബ്‌പോര്‍ട്ടല്‍ മുഖേന കഴിയും. ടെക്‌നീഷ്യന്മാരുടെ അസോസിയേഷനോട് തങ്ങളുടെ അംഗങ്ങളെയെല്ലാം വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments