മുംബൈ: വീണ്ടും മഴയിൽ ബോംബൈ നിശ്ചലമാകുന്നു. 40മുതല്‍ 130 മില്ലിമീറ്റര്‍ വരെ രേഖപ്പെടുത്തിയ മഴയാണ് ചൊവ്വാഴ്ച്ച പെയ്തത്. കനത്ത മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളക്കെട്ടിലായി. ചൊവ്വാഴ്ച്ച ഉച്ചമുതല്‍ ചര്‍ച്ച്ഗേറ്റ്, ബാന്ദ്ര, അന്ധേരി, സിഎസ്ടി, ദാദര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത മഴ രേഖപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളകെട്ടിലായി.
മുംബൈ നഗരപരിധിയിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചു. മാത്രമല്ല വിമാന സര്‍വ്വീസുകളും താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. വിമാന സര്‍വ്വീസുകള്‍ ബുധനാഴ്ച്ച പുലര്‍ച്ചെ 5മണി വരെ താത്ക്കാലികമായി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഒരു റണ്‍വേ തുറന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments