ഗുരുവായൂര്‍:ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയെ തിരഞ്ഞെടുത്തു. കുന്നംകുളം തിപ്പിലശ്ശേരി ഇടവഴിപ്പുറത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരിയെയാണ് (54) മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസമാണ് കാലാവധി. തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരുന്നു.
കൃഷ്ണന്‍ നമ്പൂതിരി ആദ്യമായാണ് ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. ഭാഗ്യം കടാക്ഷിച്ചത് പതിനെട്ടാമത്തെ അപേക്ഷയിലാണ്. മാത്രമല്ല പ്രായപരിധിയില്‍ അവസാനത്തെ അവസരംകൂടിയായിരുന്നു. 13 വര്‍ഷമായി ഗുരുവായൂര്‍ പാലുവായ് വിഷ്ണുക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ്. മേല്‍ശാന്തി സെപ്റ്റംബര്‍ 30-ന് രാത്രി സ്ഥാനമേല്‍ക്കും. ക്ഷേത്രത്തില്‍ ഭജനം പന്ത്രണ്ടുദിവസം വേണ്ടതിനാല്‍ കൃഷ്ണന്‍ നമ്പൂതിരി ചൊവ്വാഴ്ചതന്നെ ഭജനം തുടങ്ങി.
ഇടവഴിപ്പുറത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ഷൊര്‍ണൂര്‍ ആനാറിമനയിലെ ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. ചാവക്കാട് അമൃതവിദ്യാലയത്തിലെ ഉദ്യോഗസ്ഥ കുന്നംകുളം കരിക്കാട് പുക്കുഴിമന സുജാത അന്തര്‍ജനമാണ് ഭാര്യ. ശ്രീരാഗ് മകനാണ്.
Post Your Comments