Latest NewsKeralaNews

നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: ടോമിന്‍ തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. തച്ചങ്കരിക്കു പുറമേ എഡിജിപിമാരായ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവര്‍ക്കും ഡിജിപി റാങ്ക്. ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി പദവി നല്‍കാന്‍ സ്‌ക്രീനിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ സംസ്ഥാനത്തു കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഡിജിപി പദവിയില്‍ നാല് ഉദ്യോഗസ്ഥരുണ്ട്. 30 വര്‍ഷം പൂര്‍ത്തിയാക്കിയ ഐഎഎസുകാര്‍ക്കു ചീഫ് സെക്രട്ടറി പദവി നല്‍കിയതിന്റെ തുടര്‍ച്ചയാണ് ഐപിഎസുകാര്‍ക്ക് ഇതു നല്‍കാന്‍ ശുപാര്‍ശചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button