Latest NewsIndiaNews

ആണ്‍കുട്ടികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ അച്ഛന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: ആണ്‍കുട്ടികളടങ്ങുന്ന സഹപാഠികളോട് സംസാരിച്ചതിന് പെണ്‍കുട്ടിയെ അച്ഛന്‍ കൊലപ്പെടുത്തി. നാല്‍ഗൊണ്ട സ്വദേശി രാധിക എന്ന പതിനഞ്ചുകാരിയെയാണ് അച്ഛന്‍ കൊലപ്പെടുത്തിയതിനുശേഷം തീകൊളുത്തിയത്.

ചിറ്റാപ്പിള്ളിയില്‍ താമസമാക്കിയ കര്‍ഷക ദമ്പതികളായ നരസിംഹന്റെയും ലിംഗമ്മയുടെയും ഇളയമകളാണ് രാധിക. പഠനത്തിന് പുറമെ പാഠ്യേതരവിഷയങ്ങളിലും സജീവമായിരുന്നു രാധിക. മകളില്‍ ഉയര്‍ന്ന പ്രതീക്ഷ പുലര്‍ത്തിയ വീട്ടുകാര്‍ക്ക് പക്ഷെ അവള്‍ മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കുന്നതും സ്കൂളിലെ മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നതും ഇഷ്ടമായിരുന്നില്ല. മകള്‍ക്ക് ഒരാണ്‍കുട്ടിയുമായി അടുപ്പം ഉണ്ടായിരുന്നതായും അച്ഛന്‍ സംശയിച്ചു. സ്കൂളിലെ പരിപാടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് അവളെ വിലക്കുകയും ചെയ്തു .

കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വരുംവഴിയാണ് അച്ഛന്‍ വഴിയരികില്‍ ആണ്‍കുട്ടികളടങ്ങുന്ന സംഘത്തോട് സംസാരിച്ച്‌ നില്‍ക്കുന്ന മകളെ കണ്ടത്, തുടര്‍ന്ന് രാധികയെ വീട്ടിലേക്ക് കൊണ്ടുപോകുകയും പെണ്‍കുട്ടിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. കഴുത്തിന് പിടിച്ച്‌ തല ചുമരിനിടിച്ചാണ് രാധികയെ കൊലപ്പെടുത്തിയത്. മരണം ഉറപ്പ് വരുത്തിയതിന് ശേഷം പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട അയല്‍ക്കാരനാണ് സംഭവം ഗ്രാമവാസികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ രാധിക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. അതേസമയം തെളിവുകളെല്ലാം ദമ്പതികള്‍ക്ക് എതിരാണെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button