KeralaLatest NewsNews

സാമുദായിക സംഘർഷത്തിന് ശ്രമിച്ച് സാമൂഹ്യ ദ്രോഹികൾ

വികെ ബൈജു.

മലപ്പുറം•വരാനിരിക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ചു മലപ്പുറം, കൊടക്കല്ലു ഭാഗങ്ങളിൽ ബിജെപി കൊടിമരങ്ങളും, തോരണങ്ങളും വ്യാപകമായി നശിപ്പിച്ചു സാമുദായിക ദ്രുവീകരണത്തിന് ശ്രമിക്കുന്നതായി പരാതി. മൂന്നു ദിവസമായി പ്രകോപനകരമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്തു പോലീസ് കാവൽ തുടരുന്നു.

രാത്രിയിൽ കൊടിതോരണങ്ങൾ നശിപ്പിക്കുന്നത് പരിസര പ്രദേശങ്ങളിലേ കടകളിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി യിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തതയില്ല എന്ന് പോലീസ് അറിയിച്ചു.

പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. കഴിഞ്ഞ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലും സമാന രീതിയിൽ സാമുദായിക കലാപം പൊട്ടിപ്പുറപ്പെട്ടിരുന്ന താനൂരിൽ നിന്നും അല്പം അകലെ മാത്രമാണ് ഈ പ്രദേശം എന്നതും പോലീസ് ഗൗരവത്തോടെ കാണുന്നു.

ഹിന്ദു, മുസ്ലിം ചേരിതിരിവ് സൃഷ്ടിച്ചു രാഷ്ട്രീയ നേട്ടം കൊയ്യാൻ സിപിഎം ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു. ബിജെപി തെന്നല പഞ്ചായത്ത് സെക്രട്ടറി മണ്ണുപ്പിലാത്തുപടിക്കൽ ബാബുവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

 

shortlink

Post Your Comments


Back to top button