Latest NewsNewsIndia

389 കോടിയുടെ ഡാം ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു

ബീഹാര്‍: 389.31 കോടി രൂപ മുടക്കി നിർമ്മിച്ച അണക്കെട്ട് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് തകര്‍ന്നു. ഘടേശ്വർ പന്ത് കനാൽ പദ്ധതിയുടെ ഭാ​ഗമായി
ഭഗല്‍പൂര്‍ ജില്ലയിലെ ബതേശ്വര്‍സ്ഥാനില്‍ നിര്‍മിച്ച അണക്കെട്ടാണ് തകര്‍ന്ന് വീണത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഡാം ഉദ്ഘാടനം ചെയ്യാനിരുന്നത്. ഡാം തകര്‍ന്നതോടെ ഉദ്ഘാടനം ഉപേക്ഷിച്ചു.

ട്രയല്‍ റണ്‍ നടത്തുന്നതിനായി സ്വിച്ച്‌ ഓണ്‍ ചെയ്തതോടെ ഗംഗാ നദിയിലെ വെള്ളം ഡാമിലേക്ക് ഇരച്ച്‌ കയറുകയും അണക്കെട്ടിന്റെ മതില്‍ തകര്‍ന്നു വീഴുകയുമായിരുന്നു. ഡാം തകർന്നതോടെ താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിനടിയിലായി. കഹൽ​ഗാവോമിലെ ജനവാസ കേന്ദ്രത്തിലാണ് പ്രളയം ഉണ്ടായത്. അതേസമയം അണക്കെട്ട് നിറഞ്ഞതിനാലാണ് തകർന്നതെന്നും അതുകൊണ്ട് ജലപദ്ധതിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും ജലവകുപ്പ് മന്ത്രി ലല്ലൻ സിം​ഗ് പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി നിതീഷ് കുമാറിനും എതിരെ ആഞ്ഞടിച്ച് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് രം​ഗത്തെത്തി. അണക്കെട്ട് നിർമ്മാണത്തിൽ വൻ അഴിമതി ഉണ്ടായെന്ന് മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button