സോൾ: ഉത്തര കൊറിയയുടെ ഭീഷണിയ്ക്ക് മറുപടിയുമായി യുഎസ്. യുഎസ് കൊറിയൻ പെനിൻസുലയ്ക്കു മുകളിലൂടെ ബോംബർ വിമാനങ്ങൾ പറത്തിയാണ് മറുപടി നൽകിയത്. ശക്തി പ്രകടനം നടത്തിയത് റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബർ വിമാനങ്ങളുമാണ്.
ഇതിലൂടെ ഉത്തര കൊറിയയുടെ തുടർച്ചയായ പ്രകോപനങ്ങളും ആണവ, മിസൈൽ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് യുഎസ് ലക്ഷ്യമിട്ടത്. ദക്ഷിണ കൊറിയയും സൈനികാഭ്യാസം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്–35ബി സ്റ്റൽത്ത് ഫൈറ്ററുകളും രണ്ട് ബി–1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.
ഉത്തര കൊറിയയെ യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്–15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോർ വിമാനങ്ങളും പറന്നത്.
Post Your Comments