വാഷിംഗ്ടണ്‍: താലിബാനെതിരെയുള്ള പോരാട്ടം ശക്തമാക്കാനായി 3000 യുഎസ് സൈനികരെ അഫ്ഗാനിസ്ഥാനിലെത്തിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റീസ് പറഞ്ഞു. കൂടാതെ, അഫ്ഗാനിലെത്തുന്ന യുഎസ് സേന, അഫ്ഗാന്‍ സേനയ്ക്ക് താലിബാനെയും ഐഎസിനെയും നേരിടുന്നതിനുള്ള പരിശീലനം ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനാറ് വര്‍ഷമായുള്ള അമേരിക്കന്‍ സൈനികസാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ തുടരുമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു കാലത്ത് ഒരു ലക്ഷത്തോളം അമേരിക്കന്‍ സൈനികരുണ്ടായിരുന്ന അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ളത് ആകെ 8000 സൈനികര്‍ മാത്രമാണ്.
Post Your Comments