
കാണ്‍പുർ: മദ്യപിച്ചു ക്ലാസിലെത്തിയ അധ്യാപകനെ കാമറ കുടുക്കി. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് അടിച്ചു പൂസായ അധ്യാപകൻ ക്ലാസെടുക്കാനായി എത്തിയത്. അമിത മദ്യ ലഹരിയാലായിരുന്നു അധ്യാപകന്റെ വീഡിയോ ദൃശ്യങ്ങളിൽ പുറത്തായതാടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. നിവേദ ഗ്രാമത്തിലെ ബിൽഹോറിലെ സർക്കാർ സ്കൂളിലെ ഹെഡ് ടീച്ചറാണ് മദ്യപിച്ച് ക്ലാസ് എടുക്കാൻ എത്തിയത്.
ക്ലാസിലെ കുട്ടികൾ അധ്യാപകനു ഒപ്പം കൂടിനിന്ന് ബഹളം വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അധ്യാപകനെ കുട്ടികൾ കളിയാക്കുന്നതും വീഡിയോയിലുണ്ട്. എഎൻഐ വാർത്താ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ വെെറാലായി.
Post Your Comments