Latest NewsNews

ഗതാഗതമന്ത്രിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് ഗുരുതരമായ വിഷയമായി കണക്കാക്കണമെന്നും അദ്ദേഹം ആരോപിച്ചു.

വിജിലന്‍സില്‍ ഡയറക്ടര്‍ ഇല്ലാതിരിക്കുന്നത് തന്നെ പല കള്ളത്തരങ്ങളുടെയും തുടക്കമാണെന്നും, അതുവഴി കേസുകള്‍ തേച്ച്‌ മാച്ച്‌ കളയാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് നഗരസഭ നികുതി ഇളവ് നല്‍കാന്‍ സ്പെഷല്‍ ഓര്‍ഡര്‍ ഇറക്കിയത് 2004 ലെ യു.ഡി.എഫ് സര്‍ക്കാരാണ്. 2004 ല്‍ ലേക് പാലസ് റിസോര്‍ട്ട് നഷ്ടത്തിലാണെന്നും ടൂറിസം മേഖലയെ സംരക്ഷിക്കേണ്ടതുണ്ട് എന്നും കാണിച്ച്‌ തോമസ് ചാണ്ടി സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ നികുതി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഫയലുകള്‍ തിരിച്ചുവന്നതിലെ വന്‍ക്രമക്കേടുകള്‍ക്ക് പിന്നാലെയാണ് റിസോര്‍ട്ടിന് ആലപ്പുഴ നഗരസഭ നികുതി ഇളവ് നല്‍കിയ വാര്‍ത്തകള്‍ പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button