Latest NewsNewsIndia

പേരറിവാളന്റെ പരോള്‍ നീട്ടണമെന്ന ആവശ്യവുമായി അമ്മ അര്‍പ്പുതമ്മാള്‍

ചെ​ന്നൈ: പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ രംഗത്ത്. രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്ര​തിയായ പേ​ര​റി​വാ​ളിനു 26 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം കഴിഞ്ഞ ഓ​ഗ​സ്റ്റ് 24നാ​ണ് പരോൾ ലഭിച്ചത്. മകന്‍റെ പ​രോ​ൾ നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ ത​മി​ഴ്നാ​ട് ജ​യി​ൽ വ​കു​പ്പ് മ​ന്ത്രി​ക്ക് അ​പേ​ക്ഷ സമർപ്പിച്ചു. പ​രോ​ൾ ഒ​രു മാ​സം കൂ​ടി നീട്ടിതരണമെന്നാണ് അ​ർ​പ്പു​ത​മ്മാ​ൾ അ​പേ​ക്ഷയിൽ പറയുന്നത്. ഇത് പ​രി​ഗ​ണി​ക്കാ​മെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ വ്യക്തമാക്കി.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന രാ​ജീ​വ് ഗാ​ന്ധി 1991 മേ​യ് 21 നാ​ണു കൊല്ലപ്പെട്ടത്. 1998 ജ​നു​വ​രി​യി​ൽ പ്ര​ത്യേ​ക കോ​ട​തി 26 പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ വി​ധിച്ചത്. ന​ളി​നി​യു​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രാ​യ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി 1999 മേ​യ് 11നു ശ​രി​വ​ച്ചിരുന്നു. ന​ളി​നി​യു​ടെ വ​ധ​ശി​ക്ഷ, ത​മി​ഴ്നാ​ട് മ​ന്ത്രി​സ​ഭ​യു​ടെ​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി​യു​ടേ​യും അ​ഭ്യ​ർ​ഥ​ന​ക​ൾ പ​രി​ഗ​ണി​ച്ചു ജീ​വ​പ​ര്യ​ന്ത​മാ​ക്കി ഇളവ് ചെയ്തു. പിന്നീട് മ​റ്റു ​പ്ര​തി​ക​ളു​ടെ​യും വ​ധ​ശി​ക്ഷ കോ​ട​തി ജീ​വ​പ​ര്യ​ന്ത​മാ​ക്കി ഇളവ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button