ന്യൂഡൽഹി: മാംസം ഭക്ഷിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. മനുഷ്യൻ പ്രകൃത്യാ സസ്യഭുക്കുകളാണെന്നും മാംസം ഭക്ഷിക്കുന്നത് രോഗികളാക്കുമെന്നാണ് മേനക ഗാന്ധി അഭിപ്രായപ്പെട്ടത്. അവർ മായൻക് ജയ്ൻ സംവിധാനം ചെയ്ത ദ് എവിഡൻസ്–മീറ്റ് കിൽസ് എന്ന ചിത്രത്തിന്റെ പ്രദർശനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു.
ചിത്രം പറയുന്നത് മാംസഭക്ഷണം മനുഷ്യ ശരീരത്തിനുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചു ശാസ്ത്രീയ വിശകലനം നടത്തുന്നതിനെ കുറിച്ചാണ്. ‘മൂന്നു പതിറ്റാണ്ടുകാലത്തെ ഗവേഷണ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നതു മാംസം ശരീരത്തിനു ചീത്തയാണെന്നാണ്. ആദ്യം നിങ്ങൾ മാംസം ഭക്ഷിക്കുന്നു, തുടർന്നു മാംസം നിങ്ങളെ വിഴുങ്ങുന്നുവെന്ന്’ മേനക കൂട്ടിച്ചേർത്തു.
Post Your Comments