ഡല്‍ഹി: കേരളത്തില്‍ പെട്ടെന്നുണ്ടായ മഴയ്ക്ക് കാരണം ന്യൂനമര്‍ദ്ദമെന്ന് കാലാവസ്ഥാ കേന്ദ്രം. ഇതേത്തുടര്‍ന്നുണ്ടായ തെക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യവും മഴയ്ക്ക് കാരണമായി.
എന്നാല്‍ കേരളത്തില്‍ രണ്ട് ദിവസത്തിനകം മഴ കുറയുമെന്നും കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ മേഘങ്ങള്‍ മഹാരാഷ്ട്രാ തീരത്തേക്ക് നീങ്ങിയതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഈ മാസം കേരളത്തില്‍ ലഭിച്ച മഴ 16 ശതമാനം കുറവായിരുന്നുവെന്നും കഴിഞ്ഞ രണ്ട് ദിവസം മഴ ലഭിച്ചതോടെ ഇത് മറികടക്കാന്‍ സാധിച്ചതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Post Your Comments