തൊടുപുഴ: മൂന്നു കടകള്‍ റോഡിടിഞ്ഞ് ഡാമിലേക്ക് പതിച്ചു.
അടിമാലി കുമളി ദേശീയ പാതയക്ക് സമീപമായിരുന്നു സംഭവം. കല്ലാർകുട്ടി ഡാമിനോട് ചേർന്നുള്ള റോഡിടിഞ്ഞതിനാണ് കടകള്‍ ഡാമിലേക്ക് പതിക്കാൻ കാരണമായത്. ഇന്ന് ഉച്ചയ്ക്ക് 12.40 നാണ് സംഭവം നടന്നത്. കനത്ത മഴയെ തുടർന്ന് റോഡിനു ബലക്ഷയം സംഭവിച്ചിരുന്നു. രണ്ടു ദിവസത്തെ മഴ കാരണം റോഡ് വിണ്ടുകീറിയിരുന്നു. ഇത് രാവിലെ തന്നെ വ്യാപരികളുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
മൂന്നു പെട്ടിക്കടകളാണ് റോഡിടിഞ്ഞിതു കാരണം ഡാമിലേക്ക് പതിച്ചത്. പ്രദേശത്ത് അപകട സാദ്ധ്യത കണക്കിലെടുത്ത് ഇതിനകം പന്ത്രണ്ട് കടകൾ ഒഴിപ്പിച്ചിട്ടുണ്ട്.
Post Your Comments