റോം ; ലോകത്തെ പട്ടിണിക്കാരുടെ എണ്ണം ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്.ഒരു ദശാബ്ദകാലം ലോകത്ത് സ്ഥിരമായി കുറഞ്ഞുവന്നിരുന്ന പട്ടിണി വീണ്ടും കൂടിയെന്ന് ഐക്യരാഷ്ട്രസഭ. ഭക്ഷ്യസുരക്ഷയെയും പോഷകാഹാരത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ ആദ്യത്തെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വന്നത്. 2016-ലെ കണക്കുപ്രകാരം ലോക ജനസംഖ്യയുടെ 11 ശതമാനം ആളുകളും പട്ടിണിയിലാണ്. 2030-തോടെ ലോകത്തുനിന്നും പട്ടിണി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് വിലയിരുത്തല്‍.
വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ കാലാവസ്ഥവ്യതിയാനം തുടങ്ങിയവയാണ് ആഗോള പട്ടിണി സൂചിക ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. സുഡാന്, യൈമന്‍, സൊമാലിയ, നൈജീരിയ എന്നീ സംഘര്‍ഷഭരിതമായ രാജ്യങ്ങള്‍ വര്‍ഷാരംഭത്തില്‍ ക്ഷാമഭീഷണി നേരിട്ടിരുന്നു. എന്നാല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം മൂലം സംഭവിച്ച വെള്ളപ്പൊക്കവും വരള്‍ച്ചയും കാരണം ചില രാജ്യങ്ങളില്‍ സാമ്ബത്തിക മാന്ദ്യവും ഭക്ഷ്യസുരക്ഷ പ്രശ്നങ്ങളുമുണ്ടാക്കി.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു;
വിശപ്പും ഭക്ഷ്യസുരക്ഷയും
ലോകത്ത് പട്ടിണിക്കാരുടെ എണ്ണം: 81.5 കോടി
ഏഷ്യ -52.0 കോടി
ആഫ്രിക്ക-24.3 കോടി
ലാറ്റിനമേരിക്ക, കരീബിയന്‍- 4.2 കോടി
പോഷകാഹാരക്കുറവ്
വളര്‍ച്ച മുരടിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍- 15.5 കോടി
സംഘര്‍ഷഭരിതമായ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍- 12.2 കോടി
തൂക്കമില്ലാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍-5.2 കോടി
പൊണ്ണത്തടിയുള്ള മുതിര്‍ന്നവരുടെ എണ്ണം- 64.1 കോടി
അധികഭാരമുള്ള അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ എണ്ണം- 4.1 കോടി
വിളര്‍ച്ച ബാധിച്ച സ്ത്രീകള്‍ -61.3 കോടി
Post Your Comments