Latest NewsIndiaNews

സാരിയ്ക്ക് വേണ്ടി തല്ലുകൂടി സ്ത്രീകൾ; പൊലീസ് പോലും തോറ്റുപിന്മാറിയ വീഡിയോ കാണാം

ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്തമായ ഉത്സവത്തിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് സാരികള്‍ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ലഭിച്ച സാരികളുടെ ഗുണമേന്മയെ ചൊല്ലി സ്ത്രീകള്‍ തമ്മില്‍ തര്‍ക്കത്തിലാകുകയും പിന്നീട് കൂട്ടത്തല്ലാകുകയും ചെയ്‌തു. സ്ഥിതി നിയന്ത്രിക്കാന്‍ വനിതാ പൊലീസ് ഇടപെട്ടെങ്കിലും തോറ്റു പിന്മാറുകയാണുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

മുടിയില്‍ പിടിച്ചു വലിച്ചും മുഖത്തടിച്ചുമാണ് സ്ത്രീകള്‍ പരസ്പരം പോരാടിയത്. ചിലരെ മറ്റു ചിലര്‍ കുനിച്ചു പിടിച്ച്‌ മുതുകിനിടിക്കുകയും ചെയ്തു. വിതരണം ചെയ്ത സാരികളില്‍ പലതും മോശമാണെന്ന് ചില സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതേച്ചൊല്ലി സ്ത്രീകള്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. ഇതാണ് വഴക്കിലേക്ക് വഴിമാറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button