കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജനെതിരെ ചുമത്തിയ യുഎപിഎ കോടതി സ്വീകരിച്ചു. ജയരാജന്‍ ഉള്‍പ്പെട ആറു പേര്‍ക്കെതിരെ ചുമത്തിയ യുഎപിഎയാണ് സിബിഐ കോടതി സ്വീകരിച്ചത്. ജയരാജനടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ജയരാജന്‍ നേരിട്ട് നവംബര്‍ 16നു വിചാരണ കോടതിയില്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. യുഎപിഎ പ്രകാരം കേസെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ വിചാരണ സമയത്ത് പ്രതിഭാഗത്തിനു ഉന്നിയിക്കമെന്നു കോടതി അറിയിച്ചു. മുമ്പ് രണ്ടു പ്രാവശ്യമാണ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ കുറ്റപത്രം സ്വീകരിക്കുന്നത് കോടതി നീട്ടിവച്ചിരിക്കുന്നു. ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറു പ്രതികള്‍ക്ക് കോടതി നോട്ടീസ് നല്‍കി.
പി.ജയരാജന്‍ കോസിലെ 25 -ാം പ്രതിയാണ്. പയ്യന്നൂരിലെ സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂധനന്‍, റെജിലേഷ്, ഷജിലേഷ്, മഹേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പി.ജയരാജന് മനോജിനോടുള്ള വ്യക്തി വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ജില്ലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയും കലാപത്തിനും സംഘര്‍ഷത്തിനും തുടക്കമിട്ടുമെന്നു കുറ്റപത്രത്തില്‍ പ്രതികള്‍ക്ക് എതിരെ ആരോപിക്കുന്നു.
Post Your Comments