ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ബ്യൂറോക്രസി ഐക്യരാഷ്ട്രസഭയെ പിന്നോട്ടുവലിക്കുകയാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭയിലായിരുന്നു ട്രംപിന്റെ പരമാര്‍ശം. ഇത് ആദ്യമായിട്ടാണ് ട്രംപ് ഐക്യരാഷ്ട്രസഭയില്‍ എത്തിയത്.
ഐക്യരാഷ്ട്രസഭയെ നവീകരിക്കുന്നതിനുള്ള പാനല്‍ ചര്‍ച്ചയിലായിരുന്നു ട്രംപിന്റെ രൂക്ഷ വിമര്‍ശനം. ഉദാത്തമായ ലക്ഷ്യങ്ങളോടെയാണ് ഐക്യരാഷ്ട്രസഭ രൂപീകൃതമായതെന്നും എന്നാല്‍ അടുത്ത കാലത്ത് ചില പുരോഗതികള്‍ കൈവരിക്കാനായെങ്കിലും അതിന്റെ പൂര്‍ണ്ണ സാധ്യതകളിലേക്ക് എത്തിച്ചേരാനായില്ലെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments